Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 11:23 AM GMT Updated On
date_range 23 Aug 2017 11:25 AM GMTപിണറായിയുടെ പൊലീസ് നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട -വി.ഡി സതീശൻ
text_fieldsbookmark_border
തിരുവനന്തപുരം: സംഘപരിവാർ അജണ്ടയാണ് പിണറായിയുടെ പൊലീസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശൻ എം.എൽ.എ. പറവൂരിൽ ലഘുലേഖ വിതരണം നടത്തിയവരെ തടയുകയും മര്‍ദിക്കുകയും ചെയ്ത സംഘപരിവാറുകാരെ പൊലീസ് വിട്ടയക്കുകയും മതസംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയതു. ഇത് ഏകപക്ഷീയ നടപടിയാണ്. സംഘപരിവാറുകാരെ കസേരയിട്ടാണ് പൊലീസ് സ്വീകരിച്ചതെന്നും വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖ മതസ്പര്‍ധ വളര്‍ത്തുന്നതല്ല. പ്രവര്‍ത്തകര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
Next Story