തിരുവനന്തപുരം: ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാന നിയമസഭയിൽ സർക്കാറിനെതിരെ നടന്ന അവിശ്വാസപ്രമേയചർച്ചയിൽ പരസ്പരം കുറ്റപ്പെടുത്തി രാഷ്ട്രീയ മുൻതൂക്കം നേടാൻ ഇരുപക്ഷവും മത്സരിച്ചു.
പ്രമേയ ചർച്ചക്ക് തുടക്കമിട്ട വി.ഡി. സതീശൻ കമീഷൻ വിഷയത്തിലൂടെ സർക്കാറിനെതിരെ സാമ്പത്തികാരോപണം ഉന്നയിച്ചപ്പോൾ പറവൂർ മണ്ഡലത്തിൽ സതീശെൻറ നേതൃത്വത്തിൽ നടക്കുന്ന ഭവനനിർമാണപദ്ധതിയായ 'പുനർജനി'ക്ക് വിദേശരാജ്യത്ത് നിന്ന് പണം പിരിച്ച് ഇവിടെ എത്തിച്ചതിൽ വിദേശനാണയ വിനിമയചട്ട ലംഘനം ആരോപിച്ചായിരുന്നു ഭരണപക്ഷത്തെ ജെയിംസ് ജോസഫിെൻറ തിരിച്ചടി.
ചർച്ചയിൽ ഭരണപക്ഷത്തുനിന്ന് അവസാന പ്രതിനിധിയായി പെങ്കടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ജെയിംസ് ജോസഫിെൻറ ആരോപണം.
ഇക്കാര്യത്തിൽ സഭയിൽ പിന്നീട് വിശദീകരണം നൽകിയ സതീശൻ, വിദേശരാജ്യത്തുനിന്ന് പദ്ധതിക്കായി താൻ പണം പിരിച്ചിട്ടില്ലെന്നും പ്രവാസിമലയാളികൾ 37 വീടുകൾ നിർമിച്ച് നൽകുകയായിരുെന്നന്നും അറിയിച്ചു. പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നേരിടാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.