Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ഐസക്കുമായി...

തോമസ്​ ഐസക്കുമായി ദീർഘസംഭാഷണം;  രാഷ്​ട്രീയത്തിൽ പുതുപരീക്ഷണവുമായി വി.ഡി സതീശൻ

text_fields
bookmark_border
തോമസ്​ ഐസക്കുമായി ദീർഘസംഭാഷണം;  രാഷ്​ട്രീയത്തിൽ പുതുപരീക്ഷണവുമായി വി.ഡി സതീശൻ
cancel

എറണാകുളം: രാഷ്​ട്രീയത്തിൽ ഗുണപരമായ സംവാദത്തി​​െൻറ പുതുതുടക്കം കുറിച്ച്​ വി.ഡി സതീശൻ. ‘ഡയലോഗ്​ വിത്ത്​ വി.ഡി.എസ്’​ എന്ന യൂട്യൂബ്​ ചാനലുമായാണ്​ എം.എൽ.എയും കെ.പി.സി.സി ​ൈവസ്​ പ്രസിഡൻറുമായ വി.ഡി സതീശൻ രംഗപ്രവേശനം ചെയ്​തിരിക്കുന്നത്​. 

ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയാണ് ചാനലിൽ ആദ്യമായി അപ്​ലോഡ്​ ചെയ്തിരിക്കുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്​ട്രീയ സാമ്പത്തിക പ്രതിസന്ധികളും പരിഹാരങ്ങളും ഇരുവരും ചർച്ചചെയ്യുന്ന വിഡിയോ ആണിത്​. 

സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനും എഴുത്തുകാരനുമായ തോമസ്​ ഐസക്കും ഞാനും നിയമസഭക്കകത്തും പുറത്തും തീ പാറുന്ന സംവാദങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനെപ്പോലെ പ്രഗത്ഭനായ ഒരാൾ അപ്പുറത്തുള്ളതുകൊണ്ടാണ്​ സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത, ടാക്സസ് നിയമങ്ങൾ ഒന്നുമറിയാത്ത ഞാൻ 19 വർഷം മുൻപ് ആ വിഷയം പഠിച്ചു തുടങ്ങിയത്. ഇരുധ്രുവങ്ങളിൽ നിന്ന്​ പോരാടുമ്പോഴും അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ സൂക്ഷിച്ചിരുന്ന ബഹുമാനവും മതിപ്പുമാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചത് -വി.ഡി സതീശൻ പറഞ്ഞു. 

ഈ ചർച്ചയിൽ  രാജ്യത്തെ കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും ഞങ്ങൾ എത്തി​േച്ചരുന്ന ചില പ്രതീക്ഷകളും നിഗമനങ്ങളും  കോവിഡാനന്തര കേരളത്തിൽ രാഷ്​ട്രീയാതീതമായ ഗുണപരമായ സംവാദത്തിന് തുടക്കം കുറിക്കും എന്ന പ്രതീക്ഷയുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacUDF-LDFVD Satheesan
News Summary - vd satheeshan and thomas thomas isaac malayalam news
Next Story