Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കെ.എസ്.ആർ.ടി.സി...

‘കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിക്കണം, അവര്‍ വഴിയിലിട്ട് പോയാലോ’; മുഖ്യമന്ത്രിക്ക് സതീശന്‍റെ പരിഹാസം

text_fields
bookmark_border
V D Satheesan, Pinarayi Vijayan
cancel

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കെ.എസ്.ആർ.ടി.സി ബസിൽ മണ്ഡല പര്യടനം നടത്തുന്നതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കുമെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ #KSRTC ബസിലാണത്രേ യാത്ര!

ബസില്‍ കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ട് പോയാലോ!

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്കിറങ്ങി മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് മേഖലാ അവലോകന യോഗങ്ങളും മണ്ഡലം സദസും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക, വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കൽ, ജില്ലകളിലെ വിവിധ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണൽ, ക്രമസമാധാന പ്രശ്‌നങ്ങൾ കണ്ടെത്തൽ എന്നിവയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.

നാല് മേഖലാതല അവലോകന യോഗങ്ങളാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ യോഗമാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം രാവിലെ ആരംഭിച്ച് ഉച്ച വരെ നീണ്ടും. മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ഉച്ചക്ക് ശേഷം പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം 29ന് തൃശൂരിലാണ് ചേരുന്നത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും നടക്കും.

കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെത് ഒക്ടോബര്‍ അഞ്ചിനാണ് നടക്കുക. ഇതിന്റെ തുടര്‍ച്ചയായി നവംബറിലാണ് ജനസമ്പര്‍ക്കം ലക്ഷ്യമിട്ടുള്ള മണ്ഡലം സദസുകള്‍ തീരുമാനിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - VD Satheesan's sarcasm to Pinarayi vijayan ask if the KSRTC employees have received their salary
Next Story