Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെ വെട്ടിമാറ്റി...

ദിലീപിനെ വെട്ടിമാറ്റി വി.ഡി സതീശന്‍റെ ഫേസ്ബുക് പോസ്റ്റ്; ഒറിജിനൽ എവിടെയെന്ന് സോഷ്യൽ മീഡിയ

text_fields
bookmark_border
VD Satheesan, Mammootty
cancel

കൊച്ചി: കഴിഞ്ഞ ദിവസം നടന്ന നടന്‍ സിദ്ദിഖിന്റെ മകന്‍റെ വിവാഹ ചടങ്ങിലെ താരങ്ങൾ ഉൾപ്പെട്ട ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹചടങ്ങായിരുന്നു ഇത്. സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയില്‍ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശന്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്‍റെയും നടുക്ക് ഇരിക്കുന്ന ചിത്രമാണ് വി.ഡി സതീശൻ പോസ്റ്റ് ചെയ്തത്.

'ഇന്നലെ നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരോടൊപ്പം' എന്ന കാപ്ഷനിലാണ് ചിത്രം വി.ഡി സതീശൻ പങ്കുവെച്ചത്.

സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി സതീശൻ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്.



നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ്, കോവാൽജിയെ വെട്ടിമാറ്റിയത് മോശമായി പോയി എന്നൊക്കെ തരത്തിലുള്ള അഭിപ്രായങ്ങളാണ് കമന്‍റ് കോളത്തിൽ നിറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalVD Satheesan
News Summary - VD Satheesan's Facebook post deleting Dileep
Next Story