Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത, വർഗീയ ശക്തികളെ...

മത, വർഗീയ ശക്തികളെ വി.ഡി. സതീശൻ വെള്ളപൂശുന്നു -എം.വി. ഗോവിന്ദൻ

text_fields
bookmark_border
MV Govindan
cancel

ബാ​ലു​ശ്ശേ​രി (കോ​ഴി​ക്കോ​ട്): മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ളെ വെ​ള്ള​പൂ​ശി​ക്കൊ​ണ്ടു​ള്ള യാ​ത്ര​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന യു.​ഡി.​എ​ഫ് പു​തു​യു​ഗ യാ​ത്ര​യെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി വ​ർ​ഗീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​ര​ല്ലെ​ന്ന് പ​റ​യു​ന്ന വി.​ഡി. സ​തീ​ശ​ൻ, ആ​ർ.​എ​സ്.​എ​സി​നെ​യും ന്യാ​യീ​ക​രി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത​യാ​ളാ​ണ്. മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളോ​ടു​ള്ള യു.​ഡി.​എ​ഫി​ന്റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ പ്ര​തി​സ​ന്ധി​യും കു​ഴ​പ്പ​വും ഉ​ണ്ടാ​ക്കും. കോ​ലീ​ബി സ​ഖ്യ​ത്തി​നൊ​പ്പം ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യും കൂ​ടി​ച്ചേ​രു​ന്ന അ​വ​സ്ഥ ഇ​ന്ന​ലെ​വ​രെ ഒ​രി​ട​ത്തും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത​രാ​ഷ്ട്ര​വാ​ദി​ക​ളാ​യ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ വി.​ഡി. സ​തീ​ശ​നും കോ​ൺ​ഗ്ര​സി​നും മാ​ത്ര​മേ ക​ഴി​യൂ. ആ ​നി​ല​പാ​ടി​ലേ​ക്ക് ഇ​പ്പോ​ൾ ലീ​ഗും മാ​റി. ലീ​ഗി​ന്റെ ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന ശ​ക്തി​യാ​യി ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​സ്‍ലാ​മി​ക റി​പ്പ​ബ്ലി​ക്കി​നെ ത​ള്ളി​പ്പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്നാ​ണ്. കേ​ര​ള​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​ണ് വ​ർ​ഗീ​യ ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. അ​വ​രെ അ​പ്പു​റ​വും ഇ​പ്പു​റ​വും ചേ​ർ​ത്താ​ണ് യു.​ഡി.​എ​ഫ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പു​തി​യ സെ​ൻ​സ​സി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ എ​ൻ.​പി.​ആ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ എ​ൻ.​പി.​ആ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​പി.​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ജാ​ഥാ മാ​നേ​ജ​റു​മാ​യ അ​ഡ്വ. പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി, അ​ഡ്വ. പി.​എം. സു​രേ​ഷ് ബാ​ബു, എ​ൻ.​സി.​പി ജി​ല്ല പ്ര​സി​ഡ​ന്റ് മു​ക്കം മു​ഹ​മ്മ​ദ്, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ‍്വ. പി. ​ഗ​വാ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanVD Satheesan
News Summary - VD Satheesan whitewashes Religious and communal forces says MV Govindan
Next Story