Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി കേസ്​ പ്രതി...

ടി.പി കേസ്​ പ്രതി ഷാഫിയുടെ പരോൾ ഉടൻ റദ്ദാക്കണമെന്ന്​ വി.ഡി.സതീശൻ

text_fields
bookmark_border
vd satheeshan
cancel

തിരുവനന്തപുരം: ടി.പി കേസ്​ പ്രതി ഷാഫിയുടെ പരോൾ ഉടൻ റദ്ദാക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ. പരോളിലിരുന്ന്​ രാഷ്​ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്​ ഷാഫി ചെയ്യുന്നതെന്ന്​ സതീശൻ ആരോപിച്ചു. ജയിലിലും പുറത്തും ക്വ​േട്ടഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത്​ ഷാഫിയാണ്​. ഇക്കാര്യത്തിൽ നിയമസഭയിൽ സർക്കാറിന്​ മറുപടി പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.

സ്വർണക്കടത്തും ഇതുമായി ബന്ധപ്പെട്ട ക്വ​േട്ടഷൻ പ്രവർത്തനങ്ങളുടേയും ആസൂത്രകൻ ഷാഫിയാണെന്ന്​ ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ ഷാഫിയെ ചോദ്യം ചെയ്​തിരുന്നു. എന്നാൽ, ഇതിന്​ ശേഷവും ഷാഫി പരോൾ വ്യവസ്ഥ ലംഘിച്ചോയെന്ന്​ പരിശോധിക്കാൻ പൊലീസ്​ തയാറായിട്ടില്ല.

നേരത്തെ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്​ണന്​ ഭീഷണിക്കത്ത്​ ലഭിച്ചിരുന്നു. ഇതിന്​ പിന്നിൽ ടി.പി കേസ്​ പ്രതികളാകാനുള്ള സാധ്യതയുണ്ടെന്ന്​ തിരുവഞ്ചൂർ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V. D. Satheesan
News Summary - VD Satheesan wants immediate cancellation of parole of TP case accused Shafi
Next Story