Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നത് നാടിനും ജനങ്ങൾക്കും വേണ്ടി; ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല - വി.ഡി സതീശൻ

text_fields
bookmark_border
VD Satheesan, Mathew Kuzhalnadan
cancel

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ എം.എൽ.എയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ എല്ലാ കവചവും ഒരുക്കി സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പെടുത്താനോ ആക്രമിക്കാനോ ശ്രമിച്ചാൽ അതിനെയെല്ലാം ചെറുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും സതീശൻ പറഞ്ഞു.

കുഴൽനാടൻ നിയമസഭയിൽ എഴുന്നേറ്റാൽ ഭരണപക്ഷത്തിന് പ്രശ്നമാണ്. നാടിനും ജനങ്ങളുടെ പ്രശ്നങ്ങൾക്കും വേണ്ടിയാണ് മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന നേതാവാണ് മാത്യു കുഴൽനാടനെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മൂവാറ്റുപുഴ കിഴക്കേക്കരയിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രസംഗത്തിനിടയിലാണ് വി.ഡി. സതീശന്‍റെ മുന്നറിയിപ്പ്. മാത്യു കുഴൽനാടനും വേദിയിലുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan support to Mathew Kuzhalnadan Public Works
Next Story