ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കിയെന്ന് വി.ഡി സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിൽ സ്ഥിതി ഭയാനകം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പറയുന്നു. മണ്ഡലകാല തയാറെടുപ്പ് നടത്താൻ എന്തായിരുന്നു തടസമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സീസൺ സർക്കാർ വികലമാക്കി. കുടിവെള്ളമോ ശുചിമുറി സംവിധാനമോ ഇല്ലായിരുന്നു. പമ്പ മലിനമായി എന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
പോക്കറ്റ് വികസിച്ചത് എൽ.ഡി.എഫുകാരുടെ മാത്രമാണ്. ശബരിമലയിലെ സ്വർണx വരെ കൊള്ളയടിച്ചു. മൂന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരും മന്ത്രിമാരും അഴിക്കുള്ളിലാകും. ശരിയായ അന്വേഷണം നടത്തിയാൽ നടപടി വരും.
ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ കുറ്റ പത്രം യു.ഡി.എഫ് പുറത്ത് വിടുന്നു. ഒപ്പം യു.ഡി.എഫ് മാനിഫെസ്റ്റോ കൊച്ചിയിൽ 24 ന് പ്രകാശനം നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

