കേന്ദ്ര സഹായം ലഭിക്കില്ല: പി.എം ശ്രീയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ നിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പി.എം ശ്രീ നടപ്പാക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് പദ്ധതിയിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്നും പിന്മാറിയാൽ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനം തള്ളിയ മുഖ്യമന്ത്രി സർക്കാറിലുള്ള കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുമായി ആലോചിക്കാറുണ്ടെന്നും അനുയോജ്യമായി തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. അതേസമയം, പി.എം ശ്രീ സി.പി.എമ്മിന്റെ അടിത്തറ തകർത്ത പദ്ധതിയായിരുന്നെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ജോൺസൺ എബ്രഹാം പറഞ്ഞു. ജോൺസൺ എബ്രഹാമിന്റെ ഈ വാദത്തെ ഷാഫി പറമ്പിലും എം.പിയും ബെന്നി ബെഹനാനും എം.പിയും അജയ് തറയിലും പിന്തുണച്ചു.
വിവാദമായ പി.എം ശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷി ഇക്കാര്യം അറിയിച്ചത്. ഇത് തള്ളിയാണ് മുഖ്യമന്ത്രി പി.എം ശ്രീയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കൂടാതെ ബോർഡ്, കോർപ്പറേഷൻ നിയമനം ഈ മാസം 15 നുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമനത്തിനുള്ള മാർഗരേഖ കെ.പി.സി.സി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

