പൈലറ്റും എസ്കോർട്ടും മാത്രം മതി, യാത്രയിൽ മറ്റ് സുരക്ഷാ വാഹനങ്ങൾ വേണ്ടെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: യാത്രകളിൽ സുരക്ഷക്കായി തനിക്ക് പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. യാത്രയിൽ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് റോഡ് ബ്ലോക്ക് ചെയ്യരുതെന്നാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. എസ്കോർട്ട് വേണ്ട എന്ന് വി.ഡി സതീശൻ പറഞ്ഞെങ്കിലും ഒഴിവാക്കാനാവില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയനെ വസതിയിലെത്തി കണ്ടിരുന്നു. ഇതിനു പുറമെ രമേശ് ചെന്നിത്തലയെയും വീട്ടിലെത്തി സന്ദർശിച്ചു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അമർഷത്തിലാണ് ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ തുടക്കത്തിൽ ഒരു പ്രതികരണവും നടത്താതിരുന്ന അദ്ദേഹം ഇന്ന് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

