Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി നിയമം...

പാർട്ടി നിയമം കൈയിലെടുത്തതിന്‍റെ ദുരന്തമാണ് അനുപമക്ക് സംഭവിച്ചതെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവന്തപുരം: പാർട്ടി നിയമം കൈയിലെടുത്തതിന്‍റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാർട്ടി നിയമം കൈയിലെടുക്കാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന്റെ മുന്നിൽ ഒരു പാർട്ടി നേതാവിന്റെ മകൾക്ക്, അവൾ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്.

ആറ് മാസങ്ങൾക്ക് മുമ്പുതന്നെ പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു. സി.ഡബ്ലിയു.സി പിരിച്ചുവിടുകയാണ് വേണ്ടത്. അനുപമക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anupama Child KidnapVD Satheesan
News Summary - VD Satheesan said that the tragedy that happened to Anupama was that the party took the law into its own hands
Next Story