Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാൻ സി.പി.എം ശ്രമിച്ചെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ് ലിം ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാൻ സി.പി.എം ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിയാലോചിച്ച് ചർച്ച നടത്തിയാണ് യു.ഡി.എഫ് തീരുമാനമെടുത്തത്. വൈസ് ചാൻസലർ സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ചത് ഫലപ്രദമായ നിർദേശമാണെന്ന് സതീശൻ വ്യക്തമാക്കി.

‍യു.ഡി.എഫിന് ഒരേ നിലപാടാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നുവന്ന നിർദേശം യ‍ു.ഡി.എഫ് നേതാക്കളുമായി ചർച്ച ചെയ്താണ് അന്തിമ തീരുമാനമെടുത്തതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ബില്ലിനെ എതിർക്കുമെന്നാണ് ‍യു.ഡി.എഫ് ആദ്യം മുതൽ പറഞ്ഞത്. യു.ഡി.എഫ് ഒരിക്കലും ഗവർണറോടൊപ്പം നിന്നിട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്നാണ് തെറ്റായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan said that he tried to create a difference between the Congress and the League
Next Story