Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതങ്ങൾ...

തങ്ങൾ നടപ്പിലാക്കുന്നത് പുതിയ ഗവൺമെന്‍റിന്‍റെ നയം; നയപ്രഖ്യാപനത്തിൽ പദ്ധതി തുടര്‍ച്ചയില്ലെന്ന ആരോപണത്തിന് മറുപടി നൽകി വി.ഡി സതീശൻ

text_fields
bookmark_border
തങ്ങൾ നടപ്പിലാക്കുന്നത് പുതിയ ഗവൺമെന്‍റിന്‍റെ നയം; നയപ്രഖ്യാപനത്തിൽ പദ്ധതി തുടര്‍ച്ചയില്ലെന്ന ആരോപണത്തിന് മറുപടി നൽകി വി.ഡി സതീശൻ
cancel

തിരുവനന്തപുരം: സംസ്ഥാനം പുതുയുഗത്തിലേക്ക് കടക്കുന്നുവെന്നും അധികാരത്തിലെത്തുന്നതിനു മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും നയ പ്രഖ്യാപനത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ. നയരാഹിത്യമാണ് സർക്കാർ നയ പ്രഖ്യാപനത്തിലുണ്ടായതെന്നും കഴിഞ്ഞ സർക്കാറിന്‍റെ കാലത്തെ പല പദ്ധതികളുടെയും തുടർച്ച പ്രഖ്യാപനത്തിൽ ഇല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. തങ്ങൾ നടപ്പിലാക്കുന്നത് പുതിയ ഗവൺമെന്റിന്‍റെ നയമാണെന്നും പിണറായി വിജയന്‍റെ നയമല്ലെന്നും വി.ഡി സതീശൻ മറുപടി നൽകി.

കിഫ്ബിയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും നിലവിലെ അവസ്ഥ കൃത്യമായി പരിശോധിച്ച ശേഷം കിഫ്ബിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ നടത്തുന്ന അവഗണനയെ കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചില്ലെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ പ്രഖ്യാപനമായിരുന്നുവെന്നും കേന്ദ്രത്തെ വിമർശിക്കേണ്ട സമയം ആകുമ്പോൾ അത് ചെയ്യുമെന്നും അദ്ദേഹം മറുപടിനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policy announcementPinarayi VijayanVD SatheesanKerala
News Summary - vd satheesan response opposition leaders criticisms on new government's policy announcements
Next Story