Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപുലർ ഫ്രണ്ടും ആർ.എസ്.എസും ശ്രമിക്കുന്നത് വെറുപ്പും വിദ്വേഷവും പടർത്താൻ -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

മലപ്പുറം: വെറുപ്പും വിദ്വേഷവും പടർത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് പോപുലർ ഫ്രണ്ടും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം നീക്കങ്ങളെ കോൺഗ്രസ് രാഷ്ട്രീയമായി ചെറുക്കുമെന്നും സതീശൻ വ്യക്തമാക്കി.

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ കോൺഗ്രസ് ഒരു പോലെ എതിർക്കുകയാണ്. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്നാണ് കോൺഗ്രസ് തീരുമാനം.

ഇവർ പരസ്പരം സഹായിക്കുന്ന ആളുകളാണ്. പരസ്പര സഹായം കൊണ്ടുള്ള നിലനിൽപ്പാണ് രണ്ട് സംഘടനകൾക്കും ഉള്ളത്. ഇത്തരം ശക്തികളെ പ്രോത്സാഹിക്കപ്പെടാൻ പാടില്ലെന്നും നിലക്ക് നിർത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വിഭജിക്കുന്നതിനെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് ലക്ഷ്യമിടുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VD Satheesan react to Popular Front Ban
Next Story