Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് അടിയറവ് വച്ചത് മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും -വി.ഡി സതീശൻ

text_fields
bookmark_border
കരാര്‍ നീട്ടിക്കൊടുക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണം
vd satheesan
cancel

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിഎതിര്‍പ്പ് മറികടന്ന് മണിയാര്‍ ജല വൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനു പിന്നില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മണിയാര്‍ പദ്ധതി 30 വര്‍ഷത്തേക്കാണ് കാര്‍ബറണ്ടം യൂണിവേഴ്സലിന് നല്‍കിയിരുന്നത്. കരാര്‍ അനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കെ.എസ്.ഇ.ബിക്ക് തിരിച്ചു നല്‍കണം. എന്നാല്‍ പദ്ധതി തിരിച്ചു വാങ്ങിയില്ലെന്നു മാത്രമല്ല 25 വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടു പോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡ് നട്ടംതിരിയുമ്പോഴാണ് മണിയാര്‍ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് കോടിയുടെ കടത്തിലേക്ക് പോകുമ്പോഴും ഒരു ചര്‍ച്ചയും നടത്താതെ മണിയാര്‍ പദ്ധതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. കരാര്‍ ലംഘനത്തിന്റെ പേരില്‍ 2022ല്‍ കാര്‍ബറണ്ടം കമ്പനിക്ക് കെ.എസ്.ഇ.ബി നോട്ടീസ് നല്‍കിയിരുന്നു. വൈദ്യുതിക്ക് വിലക്കുറവുള്ള സമയം പുറത്തു നിന്ന് വൈദ്യുതി വാങ്ങുകയും വില കൂടുമ്പോള്‍ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കിയ വൈദ്യുതി തിരികെ എടുക്കുകയും ചെയ്തതിനാണ് നോട്ടീസ് നല്‍കിയത്. കരാര്‍ ലംഘനം നടത്തിയ കമ്പനിക്ക് തന്നെ 25 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കുന്നത് ആരുടെ താല്‍പര്യമാണ്? സംസ്ഥാന താല്‍പര്യമാണോ, സ്വകാര്യ കമ്പനിയുടെ താല്‍പര്യമാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18നാണ് കെ.എസ.്ഇ.ബി കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ട്രാന്‍സഫര്‍ വ്യവസ്ഥ പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. 1994ല്‍ ഉല്‍പാദനം തുടങ്ങി ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. കരാര്‍ കാലാവധി കഴിഞ്ഞാല്‍ ജനറേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ അടക്കം സംസ്ഥാനത്തിന് കൈമാറമെന്നായിരുന്നു വ്യവസ്ഥ. പദ്ധതി ഏറ്റെടുത്ത് കൈമാറണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഊര്‍ജ വകുപ്പിന് കത്തും നല്‍കി. കത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല സ്വകാര്യ കമ്പനിക്ക് കരാര്‍ നീട്ടുക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍, പ്രത്യേകിച്ചും വ്യവസായ വകുപ്പില്‍ ഗൂഢനീക്കമുണ്ടായി.

മണിയാര്‍ പദ്ധതിയിലൂടെ പ്രതിവര്‍ഷം ലഭിക്കുമായിരുന്ന 18 കോടി രൂപയുടെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ വാര്‍ഷിക വരവു ചെലവു കണക്കില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അതിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. ആ അവസരമാണ് അഴിമതിക്കു വേണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഭരണത്തിന്‍റെ അവസാനമായതോടെ എല്ലായിടത്തും സര്‍ക്കാര്‍ കൊള്ള തുടങ്ങിയിരിക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan react to Maniyar Hydroelectric Project Agreement Extension
Next Story