സർക്കാറിന്‍റെ പ്രഖ്യാപനങ്ങൾ പി.എം ശ്രീയിൽ നിന്ന് രക്ഷപ്പെടാനെന്ന് വി.ഡി. സതീശൻ; ‘ആശമാരുടെ ഓണറേറിയം വർധന നാമമാത്രം’
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ക്ഷേമപെൻഷൻ, ആശാപ്രവർത്തകരുടെ ഓണറേറിയം അടക്കമുള്ളയിലെ വർധനവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.എം ശ്രീയിൽ വീണതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ക്ഷേമപെൻഷൻ അടക്കമുള്ളവയിൽ സംസ്ഥാന സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതെന്ന് സതീശൻ പറഞ്ഞു.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് നൽകിയാലും പ്രതിപക്ഷം പിന്തുണക്കും. അതേസമയം, അഞ്ച് മാസം പെൻഷൻ മുടക്കിയവരാണ് ഇടത് സർക്കാരെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയാക്കുമെന്നാണ് അഞ്ച് വർഷം മുമ്പ് സർക്കാർ പറഞ്ഞത്. അടുത്തയാഴ്ച തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നാലര കൊല്ലം പാലിച്ചില്ല.
2,500 രൂപ നൽകാമെന്ന് പറഞ്ഞിടത്ത് 400 രൂപ മാത്രം കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്. എന്നാൽ, 900 രൂപ വെച്ച് ഒരാൾക്ക് നഷ്ടമായി. നാലര കൊല്ലം കൊണ്ട് 52,000 രൂപ സർക്കാർ കൊടുക്കേണ്ടതാണ്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

