Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.വി തോമസിന്‍റെ...

കെ.വി തോമസിന്‍റെ നിയമനം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ല -വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

കൊച്ചി: കെ.വി തോമസിന്‍റെ നിയമനം രാഷ്ട്രീയ ഉദ്ദേശത്തോടെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തോമസിന്‍റെ നിയമനം കൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് നിയമനമെന്നും സതീശൻ കുറ്റപ്പെടുത്തി.

ഡൽഹിയിൽ കേരളാ സർക്കാറിന്‍റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. നേരത്തെ, മുൻ എം.പി എ. സമ്പത്തിനെ സംസ്ഥാനത്തിന്‍റെ പ്രതിനിധിയായി സർക്കാർ നിയമിച്ചിരുന്നു.

ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പു​വേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

Show Full Article
TAGS:VD SatheesanKV Thomas
News Summary - VD Satheesan React to KV Thomas New Post
Next Story