Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ദേശീയപാത തകർച്ച:...

​ദേശീയപാത തകർച്ച: റീൽസിട്ട്​ ക്രെഡിറ്റടിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
Kollam National Highway Collapse
cancel
camera_alt

കൊല്ലം കൊട്ടിയത്ത്​ നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന്​ വാഹനങ്ങൾ കുടുങ്ങിയ നിലയിൽ

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. ദേശീയപാത നിർമാണത്തിന്‍റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന്​ വി.ഡി സതീശൻ പറഞ്ഞു. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്.

സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാതയിലെ അഴിമതി നിർമിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ് താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത നിർമാണത്തിൽ അപാകതകളുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിട്ടിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതുമാണ്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ട് വരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലുംതയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട്​ 4.15ഓടെയാണ് കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്.​ ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തു നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകുന്ന റോഡിൽ കൊട്ടിയത്തിന്​ സമീപം​ മൈലക്കാടായിരുന്നു സംഭവം​.

വീണ്ടുകീറിയ സർവിസ്​ റോഡിൽ സംഭവസമയം ഉണ്ടായിരുന്ന ഒരു സ്കൂൾ ബസും മൂന്ന് കാറുകളും അപകടകരമായ രീതിയിൽ കുടുങ്ങി​. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്‍റെ കോൺക്രീറ്റ്​ സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ യാത്രികരും സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളും ഇറങ്ങി ഓടി.

അടിപ്പാതയോട്​ ചേരുന്ന സ്ഥലത്ത്​ കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ​ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന്​ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ​ മറിഞ്ഞതാണ്​ രക്ഷയായത്​.

ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ​ചെറുതോടിന്​ കടന്നുപോകാൻ റോഡി​ന്​ കുറുകെ നിർമിച്ച കലുങ്ക്​ തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്‍റെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.

ത​ക​ർ​ന്ന ഭാ​ഗം ഉ​ട​ൻ പു​ന​ർ നി​ർ​മ്മി​ക്കു​മെ​ന്ന്​ നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ൽ ഓ​ഫി​സ​ർ ജാ​ൻ പാ​സ് അ​റി​യി​ച്ചു.​ എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പാ​ലി​ച്ചു​ കൊ​ണ്ടാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. റോ​ഡ്​ ത​ക​രു​ന്ന നി​ല​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെന്ന് ക​രാ​ർ ക​മ്പ​നി​യി​ൽ അ​ധി​കൃ​ത​രി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചോ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഓ​ഫി​സ​ർ പ​റ​ഞ്ഞു.

മൈ​ല​ക്കാ​ട് ഉ​യ​ര​പ്പാ​ത ഇ​ടി​ഞ്ഞ് വീ​ണ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ടി​യ​ന്തി​ര അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ളു​ടെ പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യോ​ടും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ഭൂ​പ്ര​കൃ​തി​യും പ്ര​ദേ​ശ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​തെ ദേ​ശീ​യ​പാ​ത​യെ​യും സ​ർ​വീ​സ് റോ​ഡു​ക​ളെ​യും വേ​ര്‍തി​രി​ച്ച് വ​ന്‍മ​തി​ല്‍ കെ​ട്ടി മ​ണ്ണ് നി​റ​ച്ച് ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ടം ആ​വ​ര്‍ത്തി​ക്കു​ന്ന​തെന്നും എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ ആരോപിച്ചു.

സുരക്ഷ മുൻകരുതലില്ലാതെ നിർമാണം നടത്തുന്നതിനെതിരെ ​പ്രദേശവാസികളും രാഷ്ട്രീയകക്ഷികളും പ്രതിഷേധിച്ചു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayKollam NewsCollapseVD SatheesanLatest News
News Summary - VD Satheesan react to Kollam National Highway Collapse
Next Story