Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിക്ക് പാഷാണം വർക്കിയുടെ സ്വഭാവം, പച്ചക്ക് വർഗീയത പറയുന്നുവെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
വർഗീയത പറയാൻ പിണറായിയും കോടിയേരിയും മത്സരിക്കുന്നു
vd satheesan
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പച്ചക്ക് വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോടിയേരിയുടേത് മൂന്നാംകിട വർത്തമാനമാണ്. മുഖ്യമന്ത്രിയെക്കാൾ മോശമായാണ് കോടിയേരി വർഗീയത പറയുന്നത്. ഒരു നിലവാരവുമില്ലാത്ത ആക്ഷേപങ്ങളാണ് കോടിയേരി ഉന്നയിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും വർഗീയത പറയാൻ മത്സരിക്കുകയാണ്. പാഷാണം വർക്കിയുടെ സ്വഭാവമാണ് കോടിയേരിക്ക്. രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിന്‍റെ നിലപാടാണ്. കോൺഗ്രസ് നേതൃത്വത്തെ സി.പി.എം തീരുമാനിക്കേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

കോൺഗ്രസ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ മാറ്റിനിർത്തുകയാണെന്ന കോടിയേരിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan react to Kodiyeri Balakrishnan Comment against Congress
Next Story