Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

text_fields
bookmark_border
സംഘടനാ ക്ലാസുകളിൽ എതിർ പാർട്ടികളുടെ പ്ലസും മൈനസും പറയാറുണ്ട്
vd satheesan-K Muraleedharan
cancel

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്​​ത്തിയ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി യോഗത്തിൽ സംഘടനാ കാര്യങ്ങൾ പറയുമ്പോൾ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശൻ വ്യക്തമാക്കി.

സംഘടനാ ക്ലാസുകൾ നടക്കുന്ന യോഗത്തിൽ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാർട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാൻ എന്ത് ചെയ്യാമെന്നും ചർച്ച ചെയ്യാറുണ്ട്. കെ. മുരളീധരൻ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​മി​ച്ചു​ കൊ​ണ്ടു​പോ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ള്ള​തെ​ന്നാണ് തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച ശി​ല്‍പ​ശാ​ലയിൽ കെ. മു​ര​ളീ​ധ​ര​ന്‍ പറഞ്ഞത്. ജാ​തി-​മ​ത വി​ഭാ​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു​ കൊ​ണ്ടു​ പോ​കാ​നു​ള്ള അ​സാ​ധാ​ര​ണ ശേ​ഷി പി​ണ​റാ​യിക്കുണ്ടെന്നും മു​ര​ളീ​ധ​ര​ന്‍ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan React to K Muraleedharan's Comment to Pinarayi Vijayan
Next Story