രാഹുലിനൊപ്പം ജനകോടികളുണ്ട്; സത്യം ജയിക്കുമെന്ന് വി.ഡി സതീശൻ
text_fieldsകോഴിക്കോട്: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാഷിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. നിയമപോരാട്ടം തുടരും. സത്യം ജയിക്കും -സതീശൻ ചൂണ്ടിക്കാട്ടി.
സംഘ്പരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി - അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

