Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ ബാങ്കുകളിലേത്...

സഹകരണ ബാങ്കുകളിലേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള -വി.ഡി സതീശൻ

text_fields
bookmark_border
സഹകരണ ബാങ്കുകളിലേത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള -വി.ഡി സതീശൻ
cancel

തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കള്ളപ്പണ ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും സമര പരിപാടികൾ ശക്തിപ്പെടുത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സഹകരണത്തിന്‍റെ മറവിൽ കള്ളപ്പ ഇടപാടാണ് നടക്കുന്നത്. സി.പി.എം അന്വേഷിച്ച് കാര്യം ബോധ്യപ്പെട്ടിട്ടും കുറ്റവാളികൾക്ക് സംരക്ഷണം നൽകി. ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും.

സംസ്ഥാനത്തിലെ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക് ആണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റാൻ തോമസ് ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Show Full Article
TAGS:vd satheesanKaruvannur Bank Scam
News Summary - vd satheesan react to ED Raids in Cooperative Banks
Next Story