ചെന്നിത്തലയെ അനുനയിപ്പിക്കാൻ വി.ഡി. സതീശൻ ഹരിപ്പാട്ടെത്തി
text_fieldsആലപ്പുഴ: ഡി.സി.സി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് പരസ്യവിമർശനം ഉന്നയിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹരിപ്പാടെത്തി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകീട്ട് 3.30ന് ഹരിപ്പാട് എം.എൽ.എ ഓഫിസിലെത്തിയാണ് ചർച്ച നടത്തിയത്. പുതുപ്പള്ളിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയെ കണ്ടതിനുശേഷമാണ് സതീശൻ ഹരിപ്പാട് എത്തിയത്.
കഴിഞ്ഞ കാലങ്ങളിൽ ഇല്ലാത്ത രീതിയിൽ സംസ്ഥാന നേതാക്കൾക്കെതിരെ പരസ്യഅതൃപ്തി പ്രകടമാക്കിയ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു ചർച്ച.
കഴിഞ്ഞദിവസം കോട്ടയത്ത് ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷിെൻറ സ്ഥാനാരോഹണ ചടങ്ങിൽ സംസ്ഥാന നേതാക്കൾക്കെതിരെ ചെന്നിത്തല കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ഇൗ സാഹചര്യത്തിൽ രണ്ടാംഘട്ട കെ.പി.സി.സി പുനഃസംഘടനയടക്കമുള്ള കാര്യത്തിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു സന്ദർശനലക്ഷ്യമെന്നും പറയപ്പെടുന്നു. കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. നിയുക്ത ഡി.സി.സി പ്രസിഡൻറ് ബാബുപ്രസാദും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

