Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

text_fields
bookmark_border
വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്
cancel

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ. രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യും. സർക്കാറിന്റെ ഈ വർഷത്തെ നയപരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടാവുക.

നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രി വി.ഡി സതീശനും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതിലും ആകംക്ഷയുണ്ട്.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, പെൻഷൻ വർധന, വയോജന വകുപ്പ്, ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് അടക്കമുള്ള ഇന്ദിരാ ഗ്യാരന്റികൾ പദ്ധതികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടേക്കും.

ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്, പിന്നോക്ക വിഭാഗങ്ങൾക്ക് നൽകേണ്ട പിന്തുണകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. റദ്ദാക്കിയ സിൽവര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോയെന്നും ഇന്നറിയാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V.D. Satheesan government's first policy announcement today
Next Story