Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഡി സതീശൻ സർക്കാർ ആറുമാസത്തിനിടെ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയത് 15625 പോസ്റ്റുകൾ; മറുപടി നൽകി ആഭ്യന്തര മന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ ചുമതലയേറ്റതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയത് 15625ലേറെ പോസ്റ്റുകളും ലിങ്കുകളും. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളി ചോദിച്ച ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രിയുടെ ഈ മറുപടി. രേഖാമൂലമാണ് മറുപടി നൽകി‍യത്. സർക്കാർ നിർദേശപ്രകാരം നീക്കം ചെയ്ത പോസ്റ്റുകളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉൾപ്പെടെ ചിത്രങ്ങൾ ഉണ്ട്.

വ്യക്തികൾ നൽകുന്ന പരാതികളും ക്രിത്രിമമായി എഡിറ്റ് ചെയ്ത ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടയും പരാതി ലഭിച്ചതുമായ സന്ദർഭങ്ങളിലാണ് പോസ്റ്റുകൾ നീക്കം ചെയ്തത്. കേന്ദ്ര സർക്കാരിന്‍റെ സഹയോജ് പോർട്ടൽ മുഖേനയാണ് പൊലീസ് പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകി പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചെയ്യുക.

ഇതുവരെ 4201പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3472 പരാതികളിൽ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മോർഫ് ചെയ്ത ഫോട്ടോകൾക്കും അപകീർത്തിപരമായ പോസ്റ്റുകൾക്കുമെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നതും പോസ്റ്റുകൾ നീക്കം ചെയ്യുന്നതും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V.D. Satheesan government
Next Story