Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മുഖ്യമന്ത്രിയുടെ വിമാന സ്പോൺസർ ഞങ്ങളല്ല’; വിശദീകരണവുമായി ചിപ്സൺ ഏവിയേഷൻ

text_fields
bookmark_border
‘മുഖ്യമന്ത്രിയുടെ വിമാന സ്പോൺസർ ഞങ്ങളല്ല’; വിശദീകരണവുമായി ചിപ്സൺ ഏവിയേഷൻ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സ്​പോൺസർഷിപ് വിവാദത്തിൽ നിഷേധക്കുറിപ്പുമായി ചിപ്സൺ ഏവിയേഷൻ. യാത്രയുടെ സ്പോൺസർ തങ്ങളല്ലെന്നും എയർ ഓപ്പറേറ്റർ മാത്രമായി പ്രവർത്തിക്കുകയാണ് കമ്പനി ചെയ്തതെന്നും ചിപ്സൺ വ്യക്തമാക്കി. വിമാനത്തിനായി ആവശ്യപ്പെട്ടതും പണമടച്ചതും മറ്റൊരാളാണെന്നും അവരുടെ പേര് വെളിപ്പെടുത്തില്ലെന്നും ഇവർ പറഞ്ഞു.

മുഖ്യമന്ത്രിക്കും സംഘത്തിനും കരിപ്പൂരിലേക്ക് പോകാൻ ഹെലികോപ്റ്ററോ ചെറുവിമാനമോ വേണമെന്ന ആവശ്യവുമായി ഒരാൾ കമ്പനിയെ സമീപിക്കുകയായിരുന്നു. സ്വന്തമായി വിമാനം ലഭ്യമാകാതിരുന്നതിനാൽ ബംഗളൂരു കേന്ദ്രീകരിച്ചുള്ള 'കേളചന്ദ്ര' എന്ന കമ്പനിയുടെ ആറ് സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്ത് നൽകുകയാണ് ചിപ്സൺ ചെയ്തത്. യാത്രയ്ക്കായി പണം മുടക്കിയത് വിമാനം ആവശ്യപ്പെട്ട അജ്ഞാതനായ വ്യക്തിയാണ്. ഈ പണം വാങ്ങി കേളചന്ദ്രയ്ക്ക് നൽകുക മാത്രമാണ് ചിപ്സൺ ചെയ്തത്. മുൻപ് പുറത്തുവന്നത് പണമടച്ച രസീതല്ലെന്നും തുക അടയ്ക്കാനുള്ള ഇൻവോയ്സ് മാത്രമാണെന്നും അവർ വ്യക്തമാക്കി.

വിമാനത്തിനായി പണം നൽകിയ ആളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയ്യാറായിട്ടില്ല. ബിസിനസ് രഹസ്യസ്വഭാവവും കമ്പനി പോളിസിയും മുൻനിർത്തി കസ്റ്റമറുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് അവരുടെ നിലപാട്.

സംസ്ഥാന സർക്കാരുമായി ഹെലികോപ്റ്റർ കരാർ പുതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചിപ്സൺ ഏവിയേഷൻ സൗജന്യ യാത്രയൊരുക്കി എന്ന ആരോപണം കമ്പനി തള്ളി. അതേസമയം, 20 ലക്ഷത്തോളം രൂപ മുടക്കി മുഖ്യമന്ത്രിക്ക് വേണ്ടി വിമാനം സ്പോൺസർ ചെയ്തത് ആരാണെന്ന ചോദ്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ദുരന്തസ്ഥലത്തേക്കുള്ള ഔദ്യോഗിക യാത്രയ്ക്ക് സ്വകാര്യ വ്യക്തികളുടെ ഔദാര്യം എന്തിന് പറ്റി എന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chief minister flight sponsor not us chipson aviation clarification
Next Story