Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയർത്തിയ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം -വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: ചന്ദ്രയാൻ 3 പേടകം ചന്ദ്രനിൽ വിജയകരമായി സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് നടത്തിയതിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ശാസ്ത്രജ്ഞർക്ക് അഭിനന്ദനമെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുന്നു നമ്മുടേത്. ഓരോ ഭാരതീയനും അഭിമാനം കൊണ്ട് ചന്ദ്രനെ തൊടുന്ന അന്തരീക്ഷം. ഇതൊരു ഐതിഹാസിക നിമിഷമാണ്. ചന്ദ്രനിൽ ഇന്ത്യ ഉദിക്കുമ്പോൾ, ത്രിവർണ പതാക പാറുമ്പോൾ ഐ.​എ​സ്.​ആ​ർ.​ഒ​ക്ക് അഭിമാന നിമിഷമാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം. രാഷ്ട്ര ശിൽപികളുടെ ദീർഘവീക്ഷണത്തിന് ആദരവ്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan congratulations to ISRO Scientists
Next Story