Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നഷ്ടമായത് ജനപ്രിയ കലാകാരിയെ’; സുബി സുരേഷിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്

text_fields
bookmark_border
subi suresh
cancel

തിരുവനന്തപുരം: നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത് കോമഡി പരിപാടികളിലെ ജനപ്രിയ താരമായാണ് സുബി സുരേഷ് കലാരംഗത്ത് സജീവമായത്. സിനിമാല എന്ന ടെലിവിഷന്‍ ഹാസ്യ പരിപാടിയാണ് സുബി എന്ന കലാകാരിയെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. ഇനിയും ഏറെ ഉയരങ്ങളിലേക്ക് എത്തേണ്ടിയിരുന്ന കലാകാരിയായിരുന്നു.

സുബിയുടെ അപ്രതീക്ഷിത വിയോഗം കലാരംഗത്തിന് നികത്താനാകത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനത്തിൽ വി.ഡി സതീശൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VD Satheesan condolence subi suresh death
Next Story