Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടനയിച്ചവന് ഒടുവിൽ...

പടനയിച്ചവന് ഒടുവിൽ പട്ടാഭിഷേകം

text_fields
bookmark_border
പടനയിച്ചവന് ഒടുവിൽ പട്ടാഭിഷേകം
cancel

തി​രു​വ​ന​ന്ത​പു​രം: ഗ്രൂ​പ്പു​ക​ളു​ടെ വീ​തം​വെ​യ്പ്പി​ലും അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളി​ലും ത​ള​ച്ചി​ട്ട കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ശൈ​ലി​യി​ൽ ച​രി​ത്ര​പ​ര​മാ​യ തി​രു​ത്താ​ണ് പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി​യി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്കു​ള്ള വി.​ഡി സ​തീ​ശ​ന്‍റെ രാ​ജ​കീ​യ വ​ര​വ്. ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന്റെ ച​ങ്ങ​ല​ക​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​മാ​യി 2021ലെ ​പ്ര​തി​പ​ക്ഷ നേ​തൃ​നി​യോ​ഗ​ത്തെ പ​രി​ഗ​ണി​ക്കാ​മെ​ങ്കി​ൽ യോ​ഗ്യ​ത​യും ജ​ന​കീ​യ​തും മു​ൻ​നി​ർ​ത്തി​യു​ള്ള വി​ജ​യ​സാ​ക്ഷ്യ​മാ​ണ് ഈ ​അ​ധി​കാ​ര​ല​ബ്ധി​യെ​ന്ന​തും നി​സ്സം​ശ​യം. രാ​ഷ്ട്രീ​യ​ത്തി​ലെ വി​സ്മ​യ​ങ്ങ​ളെ കു​റി​ച്ച് നി​ര​ന്ത​രം സം​സാ​രി​ച്ച വി.​ഡി സ​തീ​ശ​നെ സം​ബ​ന്ധി​ച്ച്, അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​ത​മാ​യും ഇ​ഴു​കി​ച്ചേ​രു​ന്ന വാ​ക്കാ​യി കൂ​ടി ‘വി​സ്മ​യം’ മാ​റു​ക​യാ​ണ്. ഇ​തു​വ​രെ മ​​​ന്ത്രി​സ​ഭ​യി​ലെ​ത്താ​തെ ഇ​താ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്കെ​ത്തു​ന്നു​വെ​ന്ന​ത് സ​തീ​ശ​​ന്‍റെ സ​വി​ശേ​ഷ​ത.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ മാ​റ്റ​ത്തി​ന്റെ പു​തി​യ ഭാ​വ​മാ​യി​രു​ന്നു വി.​ഡി സ​തീ​ശ​ന്‍റെ നി​യോ​ഗം. ത​ല​മു​റ മാ​റ്റം ആ​ഗ്ര​ഹി​ച്ച അ​ണി​ക​ൾ​ക്ക് സ​തീ​ശ​ന്റെ വ​ര​വ് ന​ൽ​കി​യ ആ​വേ​ശം ചെ​റു​താ​യി​രു​ന്നി​ല്ല. അ​ത് 102 സീ​റ്റും പി​ന്നി​ട്ട് തെ​രു​വി​ലേ​ക്കൊ​ഴു​കി.

1996ലാ​ണ് പ​റ​വൂ​രി​ൽ നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​വി​ടം വി​ട്ടു പോ​യി​ല്ല. നാ​ട്ടു​കാ​രു​ടെ സ​ന്തോ​ഷ​ത്തി​ലും ക​ണ്ണീ​രി​ലും ചേ​ർ​ന്നു​നി​ന്നു. പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യി ആ​റാം വ​ട്ടം പ​റ​വൂ​രും സ​തീ​ശ​നൊ​പ്പം കൂ​ടി.

‘മി​ഷ​ൻ 63’ മു​ത​ൽ ‘ഡീ​ൽ ബോം​ബ്’ വ​രെ

ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​നും മു​ൻ​പ് 2025 ജ​നു​വ​രി​യി​ൽ ത​ന്നെ ‘കോ​ൺ​ഗ്ര​സി​ന് 63 സീ​റ്റ്’ എ​ന്ന മി​ഷ​ൻ മു​ന്നി​ൽ ക​ണ്ടാ​യി​രു​ന്നു വി.​ഡി സ​തീ​ശ​ന്‍റെ നീ​ക്ക​ങ്ങ​ൾ. മു​ന്ന​ണി തോ​റ്റാ​ൽ ത​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും ജ​യി​ച്ചാ​ൽ ടീം ​യു.​ഡി.​എ​ഫി​ന്‍റെ വി​ജ​യ​മെ​ന്നു​മാ​യി​രു​ന്നു സ​തീ​ശ​ന്‍റ നി​ല​പാ​ട്. വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യ വ​ന​വാ​സ​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ക​ട​ന​മാ​യ​തും പി​ഴ​ക്കാ​ത്ത ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ വി​ജ​യി​ച്ചാ​ലും നൂ​റെ​ന്ന സീ​റ്റെ​ണ്ണ​ത്തി​ലേ​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ സ​തീ​ശ​ന്റെ നേ​തൃ​സ്ഥാ​നം​പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മാ​യി​രു​ന്നു. അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ടെ ന​ട​ന്ന വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ന്ന പോ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ജ​ണ്ട സെ​റ്റ് ചെ​യ്ത​തും പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ. ഇ​തി​നു​ള​ള മ​ണ്ണൊ​രു​ക്ക​മാ​യി​രു​ന്നു കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ന്ന പു​തു​യു​ഗ യാ​ത്ര. സി.​പി.​എം- ബി.​ജെ.​പി ഡീ​ല്‍ തെ​ളി​വ് സ​ഹി​തം പു​റ​ത്തു​വി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് വി.​ഡി സ​തീ​ശ​ന്‍ തു​ട​ക്കം കു​റി​ച്ച​ത്. ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള ഉ​ള്‍പ്പെ​ടെ സ​ര്‍ക്കാ​രി​നെ​തി​രാ​യ മു​ഴു​വ​ന്‍ ആ​രോ​പ​ണ​ങ്ങ​ളും ജ​ന​ങ്ങ​ള്‍ മു​ന്നി​ലെ​ത്തി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ സി.​പി.​എം സൈ​ബ​ര്‍ ഹാ​ന്‍ഡി​ലു​ക​ള്‍ ന​ട​ത്തി​യ നു​ണേ​ശ​ന്‍ പ്ര​യോ​ഗം പി​ണ​റാ​യി​യും എം.​എ ബേ​ബി​യും ഉ​ള്‍പ്പെ​ടെ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ‘നു​ണ​റാ​യി’ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് തി​രി​ച്ച​ടി​ച്ച​തോ​ടെ അ​തും ഇ​ല്ലാ​താ​യി. പ​ര​സ്യ​സം​വാ​ദ​ത്തി​ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ വെ​ല്ലു​വി​ളി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പി​ന്നീ​ട് അ​തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തും വ​ലി​യ വാ​ര്‍ത്ത​യാ​യ​തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ മേ​ല്‍ക്കൈ ന​ൽ​കി.

കാ​ല​ത്തി​ന്‍റെ താ​പ​നി​ല അ​ള​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞും പ​ഴി​ക​ളും പ​രാ​തി​ക​ളും കേ​ട്ടും പ​ട​നി​ല​ങ്ങ​ളി​ൽ പ​ത​റാ​തെ​യു​മാ​യി​രു​ന്നു ചു​വ​ടു​വെ​യ്പു​ക​ൾ ഒ​രോ​ന്നും. ഈ ​മു​ന്നേ​റ്റ​ങ്ങ​ളി​ലെ​ല്ലാം ‘ടീം ​യു.​ഡി.​എ​ഫ്’ എ​ന്ന മ​നോ​ഹ​ര​മാ​യ രാ​ഷ്ട്രീ​യ സാ​ധ്യ​ത​കൂ​ടി സ​തീ​ശ​ൻ ഒ​പ്പം കൂ​ട്ടി. സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ പ​ര​സ്യ​മാ​യി​ത​ന്നെ എ​തി​ര്‍ക്കാ​ന്‍ ധൈ​ര്യം കാ​ണി​ച്ച സ​മീ​പ​കാ​ല​ത്തെ ആ​ദ്യ കോ​ണ്‍ഗ്ര​സ് നേ​താ​വാ​ണ് സ​തീ​ശ​ന്‍. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പി​ന് തൊ​ട്ടു​മു​ൻ​പ് സ​തീ​ശ​നെ മാ​ത്രം ഉ​ന്നം​വെ​ച്ച് എ​ൻ.​എ​സ്.​എ​സ്- എ​സ്.​എ​ൻ.​ഡി.​പി ഐ​ക്യ​നീ​ക്ക​മു​ണ്ടാ​യ​തും ഇ​തി​നോ​ട് ചേ​ർ​ത്തു​കാ​ണ​ണം. പ​ക്ഷേ, വി​ദ്വേ​ഷ​മോ എ​ന്നാ​ൽ വി​ധേ​യ​ത്ത​മോ ഇ​ല്ലാ​ത്ത​താ​തി​രു​ന്നു സ​തീ​ശ​ന്‍റെ സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളോ​ടു​ള്ള ന​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerAnnouncementKerala NewsVD SatheesanKeralaCongress
News Summary - The leader is finally crowned
Next Story