Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി വിധിയെ ചോദ്യം ചെയ്യുന്നു; ക്രിമിനല്‍ കുറ്റം പ്രസിഡന്‍റ് ചെയ്താലും വിചാരണ നേരിടണം -വി.ഡി സതീശൻ
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൾ. വിധി ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ക്രിമിനല്‍ കുറ്റം പ്രസിഡന്‍റ് ചെയ്താലും വിചാരണ നേരിടണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
എം.എൽ.എക്ക് കൊമ്പുണ്ടോയെന്ന് സതീശൻ ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണെന്നും സർക്കാർ പണം ചെലവാക്കരുതെന്നും കേസ് പാര്‍ട്ടി നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പിണറായി മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്ന് സതീശൻ ചോദിച്ചു. മാണിയെ കടന്നാക്രമിച്ചുള്ള വി.എസിന്‍റെ പ്രസംഗവും സതീശൻ നിയമസഭയിൽ വായിച്ചു.
Next Story

