പി. സിറിയക് ജോൺ മലയോരമേഖലയുടെ വികസനത്തിനായി ജീവിതം നീക്കിവെച്ച നേതാവ് -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പി. സിറിയക് ജോണിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. കുടിയേറ്റ മലയോര മേഖലയിൽ കോൺഗ്രസിന് വേരോട്ടമുണ്ടാക്കിയ ജനകീയ നേതാവായിരുന്നു അദ്ദേഹം. മലയോരമേഖലയുടെ വികസനത്തിനായി ജീവിതം നീക്കിവെച്ച നേതാവാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സതീശൻ അറിയിച്ചു.
കൃഷിഭവനുകള്‍ സ്ഥാപിച്ചതടക്കം കാര്‍ഷികമേഖലക്ക് വലിയ സംഭാവനകൾ നൽകിയ മന്ത്രി -കെ. സുധാകരൻ
കേരളത്തില്‍ കൃഷിഭവനുകള്‍ സ്ഥാപിച്ചതടക്കം കാര്‍ഷികമേഖലക്ക് വലിയ സംഭാവനകൾ നൽകിയ മന്ത്രിയായിരുന്നു സിറിയക് ജോണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പാര്‍ലമെന്ററി രാഷ്ട്രീയത്തിനൊപ്പം സഹകരണ മേഖലയിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു. ജ്യേഷ്ഠതുല്യനായ സിറിയക് ജോണിന്റെ വിയോഗം കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

