Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്ക്​ മുകളിൽ​...

മോദിക്ക്​ മുകളിൽ​ സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമം -സതീശൻ

text_fields
bookmark_border
മോദിക്ക്​ മുകളിൽ​ സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമം -സതീശൻ
cancel

തിരുവനന്തപുരം: അഹങ്കാരത്തിലും ധാർഷ്​ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം പോയി സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ്​ മുഖ്യമന്ത്രി പിണറായി വിജയനെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. കേരള ഫൈനാൻസ്​ സെക്ര​േട്ടറിയറ്റ്​ അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്​ പോലും അനുവദിക്കില്ലെന്ന ധിക്കാരമാണ്​ പിണറായിക്ക്​. ചോദ്യങ്ങളെയും സംവാദങ്ങളെയും അദ്ദേഹം ഭയക്കുന്നു. വടിവാളുകൾക്കിടയിലൂടെ നടന്നുവെന്നും എന്നോട്​ കളിക്കേണ്ട, ജനുസ്സ്​ വേറെയാണെന്നും പറയുന്ന മുഖ്യമന്ത്രി രണ്ട്​ യൂത്ത്​ കോൺഗ്രസുകാരെ കാണുമ്പോൾ ആയിരം പൊലീസുകാർക്കിടയിൽ ഒളിക്കുകയാണ്​.

വടിവാളുകൾക്കിടയിലൂടെ നടന്നുവെന്ന്​ കേൾക്കുകയല്ലാതെ ആളെ കാണുന്നില്ലെന്നും സതീശൻ പരിഹസിച്ചു. പഴയ വിജയനാണെങ്കിൽ കാണിച്ചുതരുമായിരുന്നു എന്നാണ്​ അദ്ദേഹത്തിന്‍റെ വിരട്ടൽ. പ്രതിപക്ഷത്തിന്​ പുതിയ വിജയനെയും പഴയ വിജയനെയും പേടിയില്ല.

അഞ്ച്​ ഗഡു ഡി.എ കുടിശ്ശികയായിട്ടും മെഡിസെപ്​ ഉപകാരമില്ലാതായിട്ടും സർക്കാർ വിലാസം സംഘടനകൾക്ക്​ ഒരു പരാതിയുമില്ല. അവർ സർക്കാറിന്​ മംഗളപത്രം തയാറാക്കുന്ന തിരക്കിലാണ്​. ഒന്നാം തീയതി എന്തിനാ മുഴുവൻ ശമ്പളവും എന്ന്​ ഗതാഗതമന്ത്രി കെ.എസ്​.ആർ.ടി.സിക്കാരോട്​ ചോദിക്കുന്നത്​ വൈകാതെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരോട്​ ഒന്നടങ്കം ചോദിക്കും. പ്രസിഡന്‍റ്​ എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഡോ. മാത്യു കുഴൽനാടൻ, ടി. സിദ്ദീഖ്​, ഉമ തോമസ്​, അസോസിയേഷൻ ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, ഡി. ജലജകുമാരി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vd satheesan against pinarayi vijayan
Next Story