Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: വക്കം പുരുഷോത്തമന്‍റെ നിര്യാണത്തോടെ കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയായിരുന്നു. വ്യക്തതയും കണിശതയുമുള്ള നിലപാടുകളായിരുന്നു. ആരെയും കൂസാത്ത, ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
വക്കത്തിന്‍റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തി -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

