വർഗീയത പരത്തുന്ന ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല -കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ദുഷ്പ്രചാരണം നടക്കുകയാണെന്ന് കോൺഗ്രസ്. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്നും പച്ചത്തെറിയാണ് ചാനലിൽ പറയുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. ഓൺലൈൻ മാധ്യങ്ങൾക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല. പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ പി.സി.സി പ്രസിഡൻറ് കെ. സുധാകരനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇേതക്കുറിച്ച് വ്യക്തമാക്കിയത്.
പാലാ ബിഷപ്പിന്‍റെ വിദ്വേഷപ്രസ്താവനയെ തുടർന്ന് സൗഹാർദാന്തരീക്ഷം നിലനിർത്താൻ മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. സർക്കാർ മുൻകൈയെടുത്ത് മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്ന് പലതവണ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുവരെ അതിനുള്ള ശ്രമം സർക്കാർ തുടങ്ങിയില്ലെന്നും തങ്ങൾക്ക് മറുപടി നല്‍കിയില്ലെന്നും ഇവർ പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. കെ.പി.സി.സി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കും. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. ഇനിയും തന്നെ സർക്കാർ ഇതിന് മുൻകൈ എടുത്താൽ തങ്ങൾ അതുമായി സഹകരിക്കുമെന്നും ഇരുവരും അറിയിച്ചു.
ബിഷപ്പിന്‍റെ പ്രസ്താവനയുടെ വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ സന്ദർശിച്ചപ്പോൾ പോരിനെന്ന പോലെയാണ് വാസവനെ അങ്ങോട്ടയച്ചതെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

