Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2016 12:54 PM GMT Updated On
date_range 29 Sep 2017 4:10 AM GMTനേതാക്കൾ ചെളിവാരി എറിയരുത്; കൈക്കൂപ്പി അപേക്ഷിച്ച് വി.ഡി സതീശൻ
text_fieldsbookmark_border
തൃശൂർ: കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരി എറിയരുതെന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ. അണികളുടെ ആത്മവീര്യം കെടുത്തരുതെന്ന് കൈക്കൂപ്പി അപേക്ഷിക്കുകയാണെന്നും സതീശൻ പറഞ്ഞു. തൃശൂർ ഡി.സി.സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിൽ അണികളുടെ വികാരം നേതാക്കൾ ഉൾക്കൊള്ളണം. പാർട്ടിയെ തിരിച്ചു കൊണ്ടുവരാനും വർഗീയതയെ കുഴിച്ചുമൂടാനുമുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങൾക്ക് എല്ലാവരും ഒന്നിച്ചു നിൽകണം. ചെറിയ സംഭവങ്ങളെ ഗൗരവമായി എടുക്കേണ്ടെന്നും സതീശൻ പറഞ്ഞു.
പാർട്ടി നേതാക്കൾ സാമുദായിക നേതാക്കളുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Next Story