ഗവർണർക്കും ആർ.എസ്.എസിനും മുന്നിൽ മുട്ടിലിഴയുന്ന വി.സിമാർ കേരളത്തിന് അപമാനം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: കേരളത്തിലെ സർവകലാശാല വൈസ്ചാൻസലർമാർ ഗവർണറുടെയും ആർ.എസ്.എസിന്റെയും ഏജന്റുമാരായി പ്രവർത്തിക്കുന്ന രീതി തികച്ചും അപകടകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളത്തിൻറെ സാഹോദര്യ ചരിത്രത്തെ വിദ്യാഭ്യാസരംഗത്ത് ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകേണ്ട സർവകലാശാല വി.സിമാർ ആർ.എസ്.എസിന്റെ വംശഹത്യ പദ്ധതിയുടെ നടത്തിപ്പുകാരായി മാറുന്നത് കേരളത്തിന് അപമാനകരമാണ്.
ഗവർണറുടെ താല്പര്യപ്രകാരം ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത വി.സിമാരുടെ നടപടി തികച്ചും തെറ്റായ രീതിയാണ്. ചട്ട ലംഘനം നടത്തി ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത വി.സിമാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനങ്ങളുടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് രാജ്യത്ത് ഏകാധിപത്യത്തിന് ശ്രമിക്കുന്ന ആർ.എസ്.എസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് സംസ്ഥാനത്തെ ഗവർണറുടെ അമിതാധികാരപ്രയോഗം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കാവിവൽക്കരണത്തിൽ നിന്നും തടയുന്നതിന് ആവശ്യമായ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

