വി.സി നിയമനം: ഗവർണറുമായി ഏറ്റുമുട്ടലിനില്ല -മന്ത്രി ബിന്ദു
text_fieldsമന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാർ ഏറ്റുമുട്ടിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിച്ചത്. അതിന് സഹായകമായ നിലപാടാണ് ഗവർണറിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
വി.സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചാൽ സെനറ്റിന്റെ നോമിനികളെ നൽകുമോ ഇല്ലയോ എന്നത് സെനറ്റാണ് തീരുമാനിക്കേണ്ടത്. കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്തു നിന്നു കെ.എസ്. അനിൽ കുമാറിനെ മാറ്റിയത് ഗവർണറുമായുള്ള സമവായത്തിനല്ല. അനിൽ കുമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി. അതിന് വി.സി നിയമനത്തിലെ സമവായവുമായി ബന്ധമില്ല.
രജിസ്ട്രാറുടെ കഴിവുകൾക്ക് അനുപാതികമായ അവസരം ഇനിയും നൽകണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
സെനറ്റ് ഹാളിൽ ഭാരതംബയുടെ ചിത്രം വയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അദ്ദേഹത്തിന് പ്രയാസമുണ്ടായത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഏകപക്ഷീയമായും വൈര്യനിര്യാതന ബുദ്ധിയോടെയുമാണ് പ്രവർത്തിക്കുന്നത്.
ഇത്രയും പ്രതികാരബുദ്ധിയോടെയുള്ള പ്രവർത്തനം ഒരു സർവകലാശാലയിലും നടന്നിട്ടില്ലെന്നും മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

