ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനക്കയറ്റം; പത്രപ്രവർത്തക യൂനിയൻ പരാതി നൽകി
text_fieldsതിരുവനന്തപുരം: മാതൃഭൂമി ലേഖകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഡിവൈ.എസ്.പി അബ്ദുൽ റഷീദിനെ പൊലീസ് സൂപ്രണ്ടായി പ്രമോഷൻ നൽകി ക്രൈംബ്രാഞ്ചിൽ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സി.ബി.െഎ അറസ്റ്റിനുശേഷം സസ്പെൻഷനിലായ അബ്ദുൽ റഷീദിനെ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സർവിസിൽ തിരിച്ചെടുത്തു. പ്രതിയായ മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും സർവിസിന് പുറത്താണ്. ഉണ്ണിത്താൻ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞിട്ടില്ല. റഷീദിന് പ്രമോഷൻ നൽകിയത് ക്രമം തെറ്റിച്ചാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും യൂനിയൻ ആവശ്യപ്പെട്ടു.
