പീരുമേട്: പീരുമേട് നിയോജക മണ്ഡലത്തിലെ നിയമസഭ െതരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ടിനെതിരെ അപ്പീലുമായി സംസ്ഥാന കൺട്രോൾ കമീഷനെ സമീപിക്കാനൊരുങ്ങി വാഴൂർ സോമൻ എം.എൽ.എ. തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം വാഴൂർ സോമനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
എന്നാൽ, തോൽപിക്കാൻ ശ്രമിക്കുകയോ ആരുടെയെങ്കിലും പ്രവർത്തനത്തിൽ വീഴ്ച സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കമീഷൻ റിപ്പോർട്ട്. ഇതിനെതിരെയാണ് അപ്പീൽ നൽകാൻ ഒരുങ്ങുന്നത്. കുമളി, ചക്കുപള്ളം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളില്‍ വാഴൂർ സോമന് വോട്ട് കുറഞ്ഞിരുന്നു. 2016ൽ ഇ.എസ്. ബിജിമോൾക്ക് ഭൂരിപക്ഷം ലഭിച്ച മേഖലകളിലാണ് സോമൻ പിന്നിലായത്.