വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ബ്രെയ്ക് ദ ചെയിൻ കാമ്പയിൻ
text_fieldsആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ബ്രെയ്ക് ദ ചെയിൻ കാമ്പയിൻ പ്രസിഡൻറ് നൂർജഹാൻ സക്കീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജോജി ജേക്കബ്, വെങ്ങോല പഞ്ചായത്ത് പ്രസിഡൻറ് സ്വാതി റെജികുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, അംഗങ്ങളായ സി.പി.നൗഷാദ്, അബ്ദുൽ അസീസ്, മുംതാസ്, നഗീന ഹാഷിം, മറിയാമ്മ ജോൺ, റംല അബ്ദുൽഖാദർ എന്നിവർ പങ്കെടുത്തു.
ചൂര്‍ണിക്കര വെല്‍ഫെയര്‍ സേവനകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ ചൂര്‍ണിക്കര ഹെല്‍ത്ത് സെൻററില്‍ വരുന്നവര്‍ക്കും പൊതുജനങ്ങള്‍ ക്കും കൈകഴുകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി. ഡോ.ഷെര്‍ളി ജോര്‍ജ്ജും ഡോ.ഹന്നത്തും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ഷിബു, നഴ്സുമാര്‍ പങ്കെടുത്തു.
സേവനകേന്ദ്രം പ്രസിഡൻറ് അന്‍സാര്‍ അടയാളം, കണ്‍വീനര്‍മാരായ എം.എം.ഷിഹാബുദ്ദീന്, അനസ്, കെ.എച്ച്.നാസര്‍, റജീബ്, ഷംസുദ്ദീന് തൊടുവില്‍, കെ.കെ.റസല്‍, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്കി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ബ്രെയ്ക് ദ ചെയിൻ കാമ്പയിൻ പ്രസിഡൻറ് നൂർജഹാൻ സക്കീർ ഉദ്ഘാടനം ചെയ്യുന്നു
