Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയൽക്കിളി നേതാവ്​ ​സുരേഷ്​​ കീഴാറ്റൂരിനെ മർദ്ദിച്ചതായി പരാതി

text_fields
bookmark_border
വയൽക്കിളി നേതാവ്​ ​സുരേഷ്​​ കീഴാറ്റൂരിനെ മർദ്ദിച്ചതായി പരാതി
cancel

തളിപ്പറമ്പ്​: വയൽക്കിളി നേതാവ്​ സുരേഷ്​​ കീഴാറ്റൂരിന്​ മർദ്ദനമേറ്റതായി പരാതി. റോഡിൽ തടഞ്ഞുനിർത്തി സി.പി.എം പ്രവർത്തകർ മർദ്ദിച്ചുവെന്നാണ്​ ആരോപണം. സുരേഷ്​ കീഴാറ്റൂരിനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷിൻെറ ഭാര്യ ലത മത്സരിച്ചിരുന്നു. കീഴാറ്റൂരിൽ വനിത സംവരണ വാർഡിലാണ്​ മത്സരിച്ചത്​. ഇവിടെ സി.പി.എം സ്​ഥാനാർഥി പി. വത്സല 140​​ വോട്ടിന് ജയിച്ചു. ലതക്ക്​ 236 വോട്ടും വത്സലക്ക്​ 376 വോട്ടും ലഭിച്ചു. കോൺഗ്രസ്​, ബി.ജെ.പി പിന്തുണയോടെയായിരുന്നു വയൽക്കിളികൾ മത്സരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vayalkkili leader suresh keezhattoor attacked allegedly by cpm
Next Story