Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലസ്ഥാനത്തേക്ക്​ ലോങ്​ മാർച്ചിനൊരുങ്ങി 'വയൽക്കിളികൾ'

text_fields
bookmark_border
തലസ്ഥാനത്തേക്ക്​ ലോങ്​ മാർച്ചിനൊരുങ്ങി വയൽക്കിളികൾ
cancel

കീഴാറ്റൂർ: ദേശീയപാത വിഷയത്തിൽ ആവശ്യമെങ്കിൽ കിസാൻസഭ മാതൃകയിൽ ലോങ്​ മാർച്ച്​ നടത്തുമെന്ന്​ വയൽക്കിളി സമരനായകൻ സുരേഷ്​ കീഴാറ്റൂർ. വയൽക്കിളികളുടെ സമരത്തെ ആരും ഹൈജാക്ക്​ ചെയ്​തിട്ടില്ലെന്നും സ​ുരേഷ്​ മാധ്യമങ്ങ​േളാട്​ പറഞ്ഞു. മഹാരാഷ്​ട്രയിൽ കിസാൻസഭ സംഘടിപ്പിച്ച സമര മാതൃകയിലാവും തലസ്​ഥാനത്തേക്ക്​ മാർച്ച്​ സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്​തമാക്കി.

പ്രശ്​നം പരിഹരിക്കാൻ സർക്കാറിന്​ സമയ പരിധി നൽകും. സമാന സ്വഭാവമുള്ള സംഘടനകളെ സമരത്തിൽ അണിനിരത്തുമെന്നും സുരേഷ്​ കീഴാറ്റൂർ അറിയിച്ചു. ആറന്മുള മാതൃകയിലായിരിക്കും സമരം. ആറന്മുളയിൽ സി.പി.എം പി.ബി അംഗങ്ങളും ആർ.എസ്​എസ്​ നേതാക്കളും ഒരുമിച്ച്​ സമരം നടത്തിയത്​ കേരളം മറന്നി​ട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vayalkkili-to-hold-long-march-suresh-keezhattoor-kerala news
Next Story