Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സരിക്കേണ്ടെന്ന്​ വയൽക്കിളികൾ; സുരേഷ് സ്വതന്ത്രനാവും

text_fields
bookmark_border
Suresh-Keezhattoor
cancel
തളിപ്പറമ്പ്​: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വയൽക്കിളി സമരനേതാവ്​ സുരേഷ് കീഴാറ്റൂരി​​െൻറ തീരുമാനത്ത െ ചൊല്ലി വയൽക്കിളികളിൽ ഭിന്നത. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ്​ വയൽക്കിളി പ്രവർത്തകരുടെ പുതിയ തീര ുമാനം. എന്നാൽ, ഇത്​ മറികടന്ന്​ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ഒരുക്കത്തിലാണ്​ സുരേഷ് കീഴാറ്റൂർ.

ലോക്സഭ തെ രഞ്ഞെടുപ്പിൽ മത്സരിക്കാൻ നേര​േത്ത വയൽക്കിളികൾ തീരുമാനിച്ചിരുന്നു. സുരേഷ് കീഴാറ്റൂരിനെ സ്ഥാനാർഥിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിനുശേഷം തളിപ്പറമ്പിൽ ചേർന്ന കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതി യോഗത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വയൽക്കിളികൾ വ്യാഴാഴ്ച വീണ്ടും കീഴാറ്റൂരിൽ യോഗം ചേർന്നത്. ഐക്യദാർഢ്യ സമിതിയുടെ എതിർപ്പ് അവഗണിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് വയൽക്കിളി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് മത്സരിക്കേണ്ടെന്ന തീരുമാനവുമുണ്ടായി.

എന്നാൽ, ഈ തീരുമാനം മറികടന്ന് മത്സരരംഗത്തിറങ്ങാൻ തന്നെയാണ് സമരനേതാവ് സുരേഷ് കീഴാറ്റൂരി​​െൻറ നീക്കം. പാരിസ്ഥിതികവിഷയത്തിന് ഈ തെരഞ്ഞെടുപ്പിൽ പ്രാധാന്യമുണ്ടെന്നും അത് ഉയർത്തി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നുമാണ് സുരേഷി​​െൻറ നിലപാട്. വയൽക്കിളി സമരസംഘടന മാത്രമാണെന്നും വയൽക്കിളികളുടെ തീരുമാനം ഉചിതമാണെന്നും സുരേഷ് പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vayalkilikal- kerala news
Next Story