വയൽക്കിളികൾ കീഴടങ്ങിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം; വ്യാജമെന്ന് പ്രവർത്തകർ
text_fieldsതളിപ്പറമ്പ്: വയൽക്കിളികൾ കീഴടങ്ങിയതായും സമരനായകൻ ഉൾപ്പെടെ റോഡിന് വയൽ വിട്ടുനൽകിയതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണം. സമരത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂരിെൻറ അമ്മയുടേയും ഭാര്യയുടേയും ഉൾപ്പെടെ വയൽഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനൽകിയെന്നും വാട്സ്ആപ് സന്ദേശത്തിൽ പറയുന്നു. എന്നാൽ, ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും ഇത് എതിരാളികളുടെ തന്ത്രമാണെന്നുമാണ് വയൽക്കിളി പ്രവർത്തകർ പ്രതികരിച്ചത്.
സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസർക്കാർ ശിപാർശ ചെയ്ത ഭൂമി കേന്ദ്രസർക്കാർ ഏറ്റെടുക്കുകയാണുണ്ടായതെന്നും ഭൂമി വിട്ടുനൽകിയാൽ ഉണ്ടാകുന്ന നഷ്ടപരിഹാരം അർഹതപ്പെട്ടവർ വാങ്ങുന്നതിൽ സമരസമിതിക്ക് എതിർപ്പില്ലെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞതായും വാട്സ്ആപ് സന്ദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
