Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kummanam
cancel
Homechevron_rightNewschevron_rightKeralachevron_rightവയലാർ കൊലപാതകം:...

വയലാർ കൊലപാതകം: ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജൻസികൾ ഇടപെടും -കുമ്മനം

text_fields
bookmark_border

ചേര്‍ത്തല: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദു വെട്ടേറ്റ്​ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരുടെ വേരുകള്‍ കണ്ടെത്തുന്ന തരത്തിലെ ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന്​ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണ് ആക്രമണത്തിന്​ പിന്നിൽ.

നിലവിലെ അന്വേഷണവും അറസ്​റ്റും ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്നും പൊലീസിനും സര്‍ക്കാറിനും കൊലപാതകത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം ആരോപിച്ചു. നന്ദുവി​െൻറ വയലാറിലെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു.

ലോക്കല്‍ പൊലീസി​െൻറ അന്വേഷണം പ്രായോഗികമല്ല. പ്രത്യേക ഭീകരവിരുദ്ധസംഘത്തിന്​ രൂപംനല്‍കി അന്വേഷിക്കുകയാണ്​ വേ​ണ്ടത്​. മൂന്നുദിവസത്തിനുള്ളില്‍ ഇതിന്​ നടപടിയില്ലെങ്കില്‍ ബി.ജെ.പി മറ്റുവഴികള്‍ തേടുമെന്നും കേന്ദ്രമന്ത്രിമാരടക്കം സ്ഥലത്തെത്തുന്നുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kummanam RajasekharanVayalar murder
News Summary - Vayalar murder: Central agencies will intervene if there is no effective investigation - Kummanam
Next Story