കീഴാറ്റൂരിനായി ഹൈകോടതിയെ സമീപിക്കും-വയൽക്കിളികൾ
text_fieldsകണ്ണൂർ: പരിസ്ഥിതിപഠന റിപ്പോർട്ടിനെ പൂർണമായും തള്ളിക്കളഞ്ഞ് കീഴാറ്റൂർ വയലിെൻറ കുറുകെ ദേശീയപാത ബൈപാസിനുള്ള സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. തിങ്കളാഴ്ച ഹൈകോടതിയിൽ ഹരജി സമർപ്പിക്കും.
കീഴാറ്റൂർ വയലിനെ പൂർണമായും ഇല്ലാതാക്കുന്നതരത്തിൽ ദേശീയപാത അലൈൻമെൻറ് നിശ്ചയിക്കരുതെന്നാണ് പരിസ്ഥിതിമന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. പരിസ്ഥിതിമന്ത്രാലയത്തിലെ റിസർച് ഒാഫിസറായ ജോൺ തോമസിെൻറ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂരിലെത്തി സ്ഥലം സന്ദർശിച്ചശേഷമാണ് ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചത്.
