Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത സുരക്ഷയിൽ...

കനത്ത സുരക്ഷയിൽ വാവുബലി തർപ്പണം നടന്നു

text_fields
bookmark_border
കനത്ത സുരക്ഷയിൽ വാവുബലി തർപ്പണം നടന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ശക്​തമായ മഴയെും വെള്ളപ്പൊക്കവും മൂലം ക​ന​ത്ത​സു​ര​ക്ഷ​യി​ലാണ് വിവിധ ക്ഷേത്രങ്ങളിൽ വാ​വു​ബ​ലി തർപ്പണം നടന്നത്​. ആ​ലു​വ ശി​വ​ക്ഷേ​ത്രം, വ​ർ​ക്ക​ല പാ​പ​നാ​ശം, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്രം, ശം​ഖും​മു​ഖം ക​ട​ൽ​ത്തീ​രം എ​ന്നി​വി​ട​ങ്ങ​ളിൽ ബലി തർപ്പണം നടന്നു. ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ആലുവ മണപ്പുറത്ത്​ മഴയും വെള്ളപ്പൊക്കവും മൂലം അധികൃതരുടെ മുന്നറിയിപ്പ്​ കണക്കിലെടുത്ത്​ താരതമ്യേന കുറച്ച്​ ആളുകളാണ്​ എത്തിയത്​. 

പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ലു​വ മ​ണ​പ്പു​റ​ത്തും കാ​ല​ടി ചേ​ലാ​മ​റ്റം ക്ഷേ​ത്ര​ത്തി​ലും എ​റ​ണാ​കു​ളം ജി​ല്ല ഭ​ര​ണ​കൂ​ടം ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ര​ര​ക്ഷാ​സേ​ന​യു​ടെ​യും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യി​രുന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 37 അം​ഗ സം​ഘ​ത്തെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ലു​വ മ​ണ​പ്പു​റ​ത്ത് വി​ന്യ​സി​ച്ചിരുന്നു. മൂ​ന്ന് ബോ​ട്ട്, 20 ലൈ​റ്റ് ബോ​ട്ട്, 40 ലൈ​ഫ് ജാ​ക്ക​റ്റ്, പ്ര​ത്യേ​ക റോ​പ്,  സ്‌​കൂ​ബ ടീം ​എ​ന്നി​വ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. തി​രു​വ​ല്ലം പ​ര​ശു​രാ​മ ക്ഷേ​ത്ര​ത്തി​ൽ അ​ക​ത്തും പു​റ​ത്തും ഏ​ഴി​ല​ധി​കം ബ​ലി മ​ണ്ഡ​പ​ങ്ങ​ളിലായാണ്​ തർപ്പണം നടന്നത്​. ഒ​രേ​സ​മ​യം 2500ല​ധി​കം പേ​രാണ്​ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRITESVavubali
News Summary - Vavubali - Kerala News
Next Story