വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ അന്തരിച്ചു
text_fieldsകൊടുവള്ളി: പ്രമുഖ പണ്ഡിതനും സൂഫിവര്യനും സമസ്ത മുശാവറ അംഗവുമായ വാവാട് മുന്നൂക്കും പുറായിൽ പി.കെ. കുഞ്ഞിക്കോയ മുസ്ലിയാര് (80) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാദി കൂടിയായിരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസ്സാന്നിധ്യമായിരുന്നു. വാവാട് മഹല്ല് കമ്മിറ്റി പ്രസിഡൻറ്, സൈനുൽ ഉലമ മെമ്മോറിയൽ അറബിക് കോളജ് പ്രിൻസിപ്പൽ, കൊടുവള്ളി സിറാജുൽ ഹുദ കമ്മിറ്റി അംഗം, കൊടുവള്ളി മുസ്ലിം യതീംഖാന കമ്മിറ്റി അംഗം, മടവൂർ സി.എം മഖാം പ്രസിഡൻറ്, പരപ്പൻപോയിൽ റിയാളുൽ ഉലൂം മദ്റസ പ്രസിഡൻറ്, താമരശ്ശേരി റേഞ്ച് ഉപദേശക സമിതി ചെയർമാൻ തുടങ്ങി ഒട്ടേറെ മത സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു.
വട്ടക്കുണ്ട്, കത്തറമ്മൽ, അടിവാരം, വെസ്റ്റ് കൈതപ്പൊയിൽ, കാക്കവയൽ, കുന്നിക്കൽ, കാരാടി, നൂറാംതോട്, ചുരം രണ്ടാം വളവ്, മലയമ്മ, വെള്ളന്നൂർ തുടങ്ങിയ മഹല്ലുകളിലെ ഖാദിയായും പ്രവർത്തിച്ചു വരുകയായിരുന്നു. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷെൻറ പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അണ്ടോണ പുല്ലോറക്കുന്നുമ്മൽ പരേതനായ അബ്ദുറഹിമാൻെറയും ഖദീജയുടെയും മകനായാണ് ജനനം. വാവാട് ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ നേതൃത്വം നൽകി.
ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുറഹിമാന്, റംലം, സഫിയ, സല്‍മ, മുഹമ്മദ് ബാഖവി ഹൈതമി(മുദരിസ്, ഒടുങ്ങാക്കാട് മഖാം), ബരീറ. മരുമക്കള്‍: താഹിറ, പരേതനായ ബാവ മുസ്ലിയാര്, ഉബൈദുല്ല ഫൈസി ആലുംതറ, അബ്ദുല്‍ സലാം മുസ്ലിയാര് വാവാട്, ഫാത്തിമ, ടി.വി.സി അബ്ദുസ്സമദ് ഫൈസി വാഴക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

