Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാവാ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

text_fields
bookmark_border
വാവാ സുരേഷിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
cancel

ഗാന്ധിനഗർ: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ 18 മണിക്കൂർ പിന്നിടുമ്പോൾ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ.

നിലവിൽ വെന്‍റിലേറ്ററിലാണ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയതായും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 20 ശതമാനം മാത്രമായിരുന്നു രക്തസമ്മർദ്ദം. ഇതാണ് ഇപ്പോൾ സാധാരണ നിലയിലായത്.

സുരേഷിന്‍റെ ചികിത്സക്ക് ആവശ്യമായ മുഴുവൻ ചെലവുകളും സർക്കാറും ആശുപത്രി വികസന സമിതിയും വഹിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. നല്ല പരിചരണവും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vava sureshs health condition improving
Next Story